Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമലംഘനം അബ്ശിറിൽ രജിസ്റ്റർ ചെയ്യുന്നതിന് അഞ്ചു ദിവസം

റിയാദ് - ഡ്രൈവർമാരുടെ പേരിൽ രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ രജിസ്റ്റർ ചെയ്യുന്നതിന് രണ്ടു മുതൽ അഞ്ചു ദിവസം വരെ എടുക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തിയാലുടൻ അബ്ശിറിൽ അത് പ്രത്യക്ഷപ്പെടില്ല. 
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ തവണകളായി അടക്കാനാവില്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു. എന്നാൽ ഓരോ നിയമലംഘനത്തിനുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകം ഒടുക്കുന്നതിന് സാധിക്കും. ഗതാഗത നിയമലംഘനം ആവർത്തിക്കുന്നവർക്ക് തടവ് ശിക്ഷ വിധിക്കുന്നതിന് ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് അധികാരമുണ്ട്. ഗതാഗത നിയമലംഘകർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമാക്കുന്ന നിയമ ഭേദഗതി നടപ്പാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങൾ ഇരുപതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. 

Latest News