Sorry, you need to enable JavaScript to visit this website.

ഹറമിലേക്ക് ഭക്ഷണങ്ങൾ കൊണ്ടുപോകാൻ അനുമതി

മക്ക - വിശുദ്ധ ഹറമിലേക്ക് ഭക്ഷണങ്ങൾ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിന് ഹറമിലെ ബന്ധപ്പെട്ട വകുപ്പുകളോട് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു. നോമ്പ് തുറക്കുന്നതിന് ആവശ്യമായ ചില ഭക്ഷണങ്ങൾ ഹറമിലേക്ക് പ്രവേശിപ്പിക്കുന്നതിന് വ്രതമനുഷ്ഠിക്കുന്ന തീർഥാടകരെയും വിശ്വാസികളെയും അനുവദിക്കുന്നതിനാണ് നിർദേശം. വിശ്വാസികൾക്കും തീർഥാടകർക്കുമിടയിൽ അഭിപ്രായ സർവേ നടത്തിയാണ് ഹറംകാര്യ വകുപ്പ് ഈ തീരുമാനത്തിലെത്തിയത്. വിശുദ്ധ ഹറമിന്റെ പവിത്രത വിശ്വാസികളും തീർഥാടകരും മാനിക്കുകയും ഉൾക്കൊള്ളുകയും വേണമെന്നും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളിൽനിന്ന് മുക്തമായ, വൃത്തിയുള്ള സ്ഥലമായി ഹറമിനെ സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു. 

Latest News