റിയാദ് - സൗദി അറേബ്യയുടെ ലോഗോയില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങള്‍ വിശദീകരിച്ച് വിദേശ മന്ത്രാലയം. ദേശീയദിനത്തോടനുബന്ധിച്ചാണ് ലോഗോയില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങള്‍ വിദേശ മന്ത്രാലയം വിശദീകരിച്ചത്.
ലോഗോയിലെ രണ്ടു വാളുകള്‍ സൗദി അറേബ്യയുടെ ശക്തിയും പ്രതിരോധവും ആത്മാര്‍പ്പണവും സൂചിപ്പിക്കുന്നു. ഈത്തപ്പന ഓജസ്സും വളര്‍ച്ചയും സമൃദ്ധിയുമാണ് സൂചിപ്പിക്കുന്നതെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.