റോഡില്‍ നിറയെ നോട്ടുകള്‍; കൊള്ളയടിച്ച എ.ടി.എം കണ്ടെത്തി

അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ അല്‍ജുനൂബില്‍ കൊള്ള സംഘം ഇളക്കി മാറ്റി കൊണ്ടുപോയ എ.ടി.എം സ്ഥാപിച്ചിരുന്ന സ്ഥലം.

അബഹ - അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ അല്‍ജുനൂബില്‍ കൊള്ള സംഘം കവര്‍ന്ന എ.ടി.എം ആറു കിലോമീറ്റര്‍ ദൂരെ വിജന സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഷെവല്‍ ഉപയോഗിച്ച് ഇളക്കിമാറ്റിയ എ.ടി.എം കവര്‍ച്ച സംഘം വാഹനത്തില്‍ കടത്തുകയായിരുന്നു.


ദഹ്‌റാന്‍ അല്‍ജുനൂബിന് വടക്ക് പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന് റോഡ് സൈഡില്‍ സ്ഥാപിച്ച പ്രാദേശിക ബാങ്കിന്റെ എ.ടി.എം ആണ് കൊള്ള സംഘം കഴിഞ്ഞ ദിവസം രാത്രി ഇളക്കിക്കൊണ്ടു പോയത്. വിജനമായ സ്ഥലത്തെത്തിച്ച എ.ടി.എം മരച്ചില്ലകളും മറ്റും ഉപയോഗിച്ച് സംഘം മൂടിയിടുകയായിരുന്നു. വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ടെല്ലര്‍ മെഷീനില്‍ നിന്ന് നോട്ടുകള്‍ വഴിയില്‍ ചിതറി വീണിരുന്നു. ഇതാണ് എ.ടി.എം ഒളിപ്പിച്ച സ്ഥലം വേഗത്തില്‍ കണ്ടെത്തുന്നതിന് സുരക്ഷാ വകുപ്പുകളെ സഹായിച്ചത്. കവര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എ.ടി.എമ്മിനകത്ത് 14 ലക്ഷം റിയാലുണ്ടായിരുന്നു.


 

 

Latest News