ബിഷപ്പിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; മൊഴികളില്‍ വ്യക്തതയില്ലെന്ന് വിലയിരുത്തല്‍, അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ഇന്നലെ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ മൊഴികള്‍ തൃപ്തികരമല്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇന്നും വ്യക്തമായ മറുപടി പറയാനായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തൃപ്പുണിത്തുറയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
 

Latest News