സൗദിയില്‍ വാഹനാപകടത്തില്‍ കായംകുളം സ്വദേശി മരിച്ചു

വാദിദവാസിര്‍- സൗദിലെ വാദിദവാസിറില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച് മലയാളി മരിച്ചു. കായംകുളം ചിറക്കടവം പുത്തന്‍ പണ്ടകശാലയില്‍ സൈനുല്‍ ആബിദീന്റെ മകന്‍ ഷെറിന്‍ (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവിടെ ഖബറടക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഭാര്യ: നൂരിയ. ഏക മകള്‍: അല്‍ഫിയ (ഒന്നര വയസ്സ്).

 

 

Latest News