അസീറിൽ മസ്ജിദിനു നേരെ ഹൂത്തികളുടെ ഷെല്ലാക്രമണം

അബഹ - അസീർ പ്രവിശ്യയിൽ പെട്ട ദഹ്‌റാൻ അൽജുനൂബിൽ മസ്ജിദിനു നേരെ യെമനിൽ നിന്ന് ഹൂത്തി മിലീഷ്യകളുടെ ഷെല്ലാക്രമണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ദഹ്‌റാൻ അൽജുനൂബിലെ ഗ്രാമത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ മസ്ജിദിനും സൗദി പൗരന്റെ വീടിനും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്ന് അസീർ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽആസിമി പറഞ്ഞു.

Latest News