വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപുമൊത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിടക്ക പങ്കിട്ട മുന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേലിന്റെ ഇക്കിളിപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം വരുന്നു. ട്രംപുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവവും ട്രംപിന്റെ ലൈംഗികാവയവത്തിന്റെ വിശേഷണങ്ങളുമടക്കം മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന പുസ്തകം ഉടന്‍ വിപണിയിലെത്തും. ഈ പുസ്തകം വിപണിയിലെത്തുന്നിനു മുമ്പായി ലഭിച്ച ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയനാണ് ഇതിലെ ചൂടന്‍ ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ട്രംപുമൊത്തുള്ള സെക്‌സ് അനുഭവം തന്റെ ജീവിതത്തില്‍ തീരെ ആകര്‍ഷകമല്ലാത്ത ലൈംഗികാനുഭവമായിരുന്നുവെന്ന് നടി പറയുന്നു. വിഡിയോ ഗെയ്മായ മാരിയോ കാര്‍ട്ടിലെ കൂണുപോലിരിക്കുന്ന കഥാപാത്രത്തോടാണ് സ്റ്റോമി ഡാനിയേല്‍ ട്രംപിന്റെ ജനനേന്ദ്രിയത്തെ ഉപമിച്ചിരിക്കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപുമൊത്തുള്ള തന്റെ അനുഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ നടി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. യുഎസില്‍ മിഡ്‌ടേം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഒക്ടോബര്‍ രണ്ടിനാണ് പുസ്തകം പ്രകാശം ചെയ്യുന്നത്.
ഈ നീലച്ചിത്ര നടിയുമായുള്ള ബന്ധം ട്രംപ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നടിയുടെ വെളിപ്പെടുത്തല്‍ കരാര്‍ ലംഘനമാണെന്ന വാദവുമായി ട്രംപിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയതോടെയാണ് സംഭവം യഥാര്‍ത്ഥമാണെന്ന് വ്യക്തമായത്. 2006ല്‍ നടന്ന സംഭവങ്ങള്‍ 2016ല്‍ ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഉയര്‍ന്നു വന്ന് വിവാദമുണ്ടാകാതിരിക്കാന്‍ ട്രംപ് നടിയുമായി 1.30 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയിരുന്നു. ഇതു ലംഘിച്ചെന്നായിരുന്നു ട്രംപിന്റെ വാദം.
2006ല്‍ ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപ് തന്നെ സെക്‌സിനായി ക്ഷണിച്ചതെന്ന് സ്റ്റോമി പറയുന്നു. കോടീശ്വരനായ ട്രംപിന്റെ ആഢംബര ഫ്‌ളാറ്റില്‍ വച്ചായിരുന്നു ആദ്യം സെക്‌സിലേര്‍പ്പെട്ടതെന്നും ട്രംപിന്റെ ബോഡിഗാര്‍ഡാണ് ഡിന്നറിനായി ക്ഷണിച്ച് തന്നെ ട്രംപിന് അടുത്തെത്തിച്ചതെന്നും പുസ്തകത്തില്‍ നടി പറയുന്നു. ഇത് തന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായ ഒട്ടും ആകര്‍ഷകമല്ലാത്ത സെക്‌സ് അനുഭവമായിരിക്കാമെന്നും എന്നാല്‍ ട്രംപിന് ഈ അഭിപ്രായമില്ലെന്നും നടി പറയുന്നു. ട്രംപ് അക്കാലത്ത് അവതരിപ്പിച്ചിരുന്ന ടി.വി റിയാലിറ്റി ഷോയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഈ ബന്ധം ഒരു വര്‍ഷത്തോളം തുടര്‍ന്നെന്നും എന്നാല്‍ അദ്ദേഹം ചതിച്ചെന്നും പുസ്തകത്തില്‍ സ്റ്റോമി പറയുന്നു.