കൊച്ചിയില്‍ സ്ത്രീകളുടെ 'പിന്നില്‍' തൊട്ട് വിഡിയോയില്‍ കുടുങ്ങിയ ഹോം ഗാര്‍ഡ് പോലീസ് പിടിയില്‍

കൊച്ചി- നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ കാല്‍നടയായി റോഡരികിലൂടെ നടന്നു പോയ സ്ത്രീകളുടേയും വിദ്യാര്‍ത്ഥിനികളുടേയും നിതംബത്തില്‍ കൈ തട്ടിച്ച് ആനന്ദം കണ്ടെത്തിയ ഹോം ഗാര്‍ഡ് ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരുദ്ദേശപരമായി സ്ത്രീകളെ സ്പര്‍ശിക്കുന്ന വിഡിയോ വൈറലായിരുന്നു. തേവര ലൂര്‍ദ് പള്ളിക്കു സമീപമാണ് ശിവകുമാറിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ആരോ രഹസ്യമായി പകര്‍ത്തിയ വിഡിയോയിലൂടെയാണ് സംഭവം വെളിച്ചത്തായത്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. കുറ്റക്കാരനെന്നു വ്യക്തമായാല്‍ നടപടി ഉണ്ടാകമെന്ന് പോലീസ് അറിയിച്ചു.

 

Latest News