വേങ്ങര സ്വദേശി അൽബാഹയിൽ മരിച്ചു

അൽബാഹ- വേങ്ങര ചേറൂർ കിളിനക്കോട് അബൂബക്കർ  സിദ്ദിഖ്(29) സൗദിയിലെ അൽബാഹക്ക് സമീപം മഖ്‌വയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. ഉത്തൻ നല്ലേങ്ങര റഊഫിന്റെ മകനാണ്. മുറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ട് വർഷമായി ബുറൈദയിൽ ജോലി  ചെയ്തിരുന്ന അബൂബക്കർ നാലര മാസം മുമ്പാണ് മഖ്‌വയിലെക്ക് ജോലി മാറിപ്പോയത്. ബുറൈദയിൽ ജോലി ചെയ്യുന്ന പിതാവ് ഇപ്പോൾ അവധിക്ക് നാട്ടിലാണ്. മാതാവ്: ആമിന.
ഭാര്യ ജസീല. മകൾ: നിഹ്മത്ത് നസ്‌റിയ (മൂന്നര വയസ്) സഹോദരങ്ങൾ: ഉസ്മാൻ, ഹൈദരാലി, ഫാത്തിമ ഫള്‌ല, ഖദീജ. മയ്യിത്ത് സൗദിയിൽ മറവുചെയ്യും.

Latest News