'പെട്രോള്‍ വില വളരെ കൂടുതല്‍, ഡീസല്‍ വില ജനങ്ങളെ വലയ്ക്കുന്നു'; പറയുന്നത് കേന്ദ്ര ഗതാഗത മന്ത്രി ഗഡ്കരി

മുംബൈ- ഇന്ധന വില വളരെ കൂടുതലാണെന്നും ഇതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും തുറന്ന സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങള്‍ ശരിക്കും പ്രയാസമനുഭവിക്കുന്ന ഒരു സാഹചര്യമാണുള്ളതെന്ന് മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കൂടിയായ ഗഡ്ഗകരി തുറന്നു പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ബി.ജെ.പി അനുകൂലികളും ഇന്ധന വില വര്‍ധനയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗഡ്ഗരിയുടെ പ്രസ്താവന. മുംബൈയില്‍ ബ്ലൂംബര്‍ഗ് ഇന്ത്യ ഇക്കണൊമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള തലത്തില്‍ ഇന്ധന വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ വിവരം എവിടെ നിന്നു കിട്ടിയെന്നു അദ്ദേഹം പറഞ്ഞില്ല. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിക്കുറക്കുന്നതടമക്കം സാധാരണക്കാര്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് അത് തന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഗുണം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.
 

Latest News