ബലാത്സംഗത്തിന് ഇരയാകാന്‍ തയാറുള്ളവര്‍ക്ക് 20 ലക്ഷം രൂപ

ചണ്ഡീഗഡ്- കൂട്ടബലാത്സംഗത്തിനു ഇരായകാന്‍ തയാറാണെങ്കില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനവുമായി ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ജയ്ഹിന്ദ്.
എല്ലാവര്‍ക്കുമല്ല ഈ വാഗ്ദാനം. ഇര ബി.ജെ.പി നേതാവായിരിക്കണമെന്ന് നവീന്‍ ജയ്ഹിന്ദ് വിവാദ വാഗ്ദാനത്തില്‍ പറയുന്നു. ഹരിയാനയില്‍ കോളേജ് വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം അപലപിക്കുന്നതിനിടെയാണ് ആം ആദ്മി നേതാവിന്റെ പ്രസ്താവന.
ബലാത്സംഗം ചെയ്യപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മാത്രമാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് താല്‍പര്യമെന്നും പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് പേരാല്‍ ബലാത്സംഗം ചെയ്യപ്പേടാന്‍ തയാറുള്ള ബി.ജെ.പി രാഷ്ട്രീയ നേതാവിന് 20 ലക്ഷം രൂപ നല്‍കാന്‍ തയാറാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന്  നവീന്‍ ജയ്ഹിന്ദ് ആരോപിച്ചു.
ഹരിയാന ഇപ്പോള്‍ ഭരിക്കുന്നത് കൗരവരാണ്. എല്ലാദിവസവും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഖട്ടാര്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് പെരുമാറുന്നതെന്നും ആം ആദ്മി നേതാവ് പറഞ്ഞു. കോച്ചിംഗ് ക്ലാസിനു പോകുകായിരുന്ന വിദ്യാര്‍ഥിനിയെ പാടത്തേക്ക് വലിച്ചുകൊണ്ടുപോയി സൈനികന്‍ അടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തത് സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിനു കാരണമായിരിക്കയാണ്.

 

Latest News