Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനൻസ് കാരവൻ

സോളിഡാരിറ്റിയുടെ ഹൗസ് മെയിന്റനൻസ് കാരവൻ ക്യാപ്റ്റൻ മുഹമ്മദ് കുട്ടിക്ക് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- പ്രളയദുരിതാശ്വാസ മേഖലയിൽ വ്യത്യസ്തമായ ചുവടുവെപ്പുമായി സോളിഡാരിറ്റി 'ഹൗസ് മെയിന്റനൻസ് കാരവൻ'. 
പ്രളയാനന്തര കേരളത്തെ പുതുക്കിപ്പണിയുക എന്ന സന്ദേശമുയർത്തി സോളിഡാരിറ്റി സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച 'പുതിയ കേരളം: മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി' കാമ്പയിന്റെ ഭാഗമാണ് കാരവൻ. പ്രളയത്തിൽ പ്ലംബിംഗ്, വയറിംഗ് നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ സന്ദർശിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തലും അത്യാവശ്യമുള്ള ഉപകരണങ്ങളുടെ വിതരണവുമാണ് ഹൗസ് മെയിന്റനൻസ് കാരവനിൽ ഉൾപെടുത്തിയിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളും വയറിംഗ്,പ്ലംബിംഗ് ഉപകരണങ്ങളും മോട്ടോറുകളും കാരവനിലുണ്ടാവും. രണ്ട് വാഹനങ്ങളിലായി മഞ്ചേരി സോളിഡാരിറ്റി  സേവനകേന്ദ്രത്തിൽ നിന്നും ആലപ്പുഴ കുട്ടനാട്ടിലേക്കാണ് കാരവനിന്റെ ആദ്യ സംഘം സേവനത്തിനായി എത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ഈ കാരവൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും.  
കാരവൻ ക്യാപ്റ്റൻ മുഹമ്മദ് കുട്ടിക്ക് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് കൾച്ചർ കൺവീനർ പി. മിയാൻദാദ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. അബ്ദുൽ ജലീൽ, സേവന കേന്ദ്രം വർക്കിംഗ് ചെയർമാൻ വി.പി. റഷീദ് സംബന്ധിച്ചു. 
കാമ്പയിന്റെ ഭാഗമായി ബദൽ പാർപ്പിട നിർമാണം വീട് മേള, റീബിൽഡ് ബിസിനസ് കേരള: എന്റർപ്രണർ വർക് ഷോപ്പ്, കാർഷിക മത്സ്യവിത്ത് വിതരണവും പരിപാലനവും, കന്നുകാലികളുടെയും തൊഴിലുപകരണങ്ങളുടെയും കൈമാറ്റം, സേവന സംരംഭങ്ങൾ, കമ്യൂണിറ്റി എംപവർമെന്റ് പ്രൊജക്ടുകൾ, ആൾട്ടർനേറ്റീവ് ഹോം ഡിസൈനിംഗ്, കുടിവെള്ള വിതരണം, മണ്ണ് വെള്ളം രാസമാലിന്യ പരിശോധനകൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ നടക്കും. 

 

Latest News