Sorry, you need to enable JavaScript to visit this website.

ജുബൈലിൽ വാഹനാപകടം; വാണിയമ്പലം സ്വദേശി മരിച്ചു

നവാസ്

ദമാം- ജുബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം, വാണിയമ്പലം സ്വദേശി മരിച്ചു. വാണിയമ്പലം, ശാന്തിനഗർ സ്വദേശി ബഷീറിന്റെ മകൻ നവാസ് അമ്പലപ്പറമ്പൻ ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി അൽഖോബാറിൽനിന്ന് ജുബൈലിലേക്ക് പോവുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. 
സുബൈദയാണ് നവാസിന്റെ മാതാവ്. ഫിറോസ്, റിയാസ് എന്നിവർ സഹോദരങ്ങളും സറീന സഹോദരിയുമാണ്. മൃതദേഹം ജുബൈൽ സെൻട്രൽ ഹോസ്പിറ്റലിൽ. സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Latest News