മദീന - ഈ വർഷത്തെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് മസ്ജിദുന്നബവി സാക്ഷ്യം വഹിക്കും.
ആദ്യമായാണ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം പ്രവാചക മസ്ജിദിൽ നടക്കുന്നത്. നാൽപതാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം മുഹറം 26 മുതൽ സ്വഫർ ഒന്നു വരെയാണ്. മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇസ്‌ലാമികകാര്യ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
ഒന്നാം വിഭാഗത്തിൽ പതിനെട്ടും രണ്ടാം വിഭാഗത്തിൽ നാൽപത്തിയഞ്ചും മൂന്നാം വിഭാഗത്തിൽ ഇരുപത്തിയെട്ടും നാലാം വിഭാഗത്തിൽ ഇരുപത്തിനാലും അടക്കം ആകെ 115 മത്സരാർഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. 82 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്.