Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍നിന്ന് വിദേശികളുടെ പണമയക്കല്‍ ഇനിയും കുറയുമെന്ന് സാമ

റിയാദ് - വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നത് വരും വർഷങ്ങളിലും കുറയുമെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി. എന്നാൽ വലിയ തോതിലുള്ള കുറവ് റെമിറ്റൻസിലുണ്ടാകില്ല. റെമിറ്റൻസിലെ കുറവ് സൗദിയിലെ വിദേശികളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി വിദേശികൾ ഇതിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്. രണ്ടു വർഷത്തിനിടെ ഏഴു ശതമാനം കുറവാണ് റെമിറ്റൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ പുതിയ ശാഖകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിൽ ചില ശാഖകൾ ഈ വർഷാവസാനത്തിനു മുമ്പായി പ്രവർത്തനം തുടങ്ങും. മേഖലാ രാജ്യങ്ങളിലെ മൂന്നു ബാങ്കുകൾ സൗദിയിൽ ശാഖകൾ തുറക്കുന്നതിനുള്ള ലൈസൻസിന് പുതുതായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 1.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ഗവൺമെന്റ് മേഖലയാണ് ശക്തമായ വളർച്ച കൈവരിച്ചത്. ഗവൺമെന്റ് മേഖല 2.7 ശതമാനം വളർച്ച കൈവരിച്ചു. സ്വകാര്യ മേഖലയിൽ വളർച്ച ഒരു ശതമാനമാണ്. ജൂലൈയിലെ കണക്കുകൾ പ്രകാരം സാമയുടെ കരുതൽ നിക്ഷേപം 1.8 ട്രില്യൺ റിയാലിലെത്തിയിട്ടുണ്ട്. 2017 ജൂലൈ മാസത്തെ അപേക്ഷിച്ച് കരുതൽ നിക്ഷേപത്തിൽ 1.4 ശതമാനം വളർച്ച കൈവരിച്ചു. 
സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുമായി സഹകരിച്ച് അടുത്ത വർഷാദ്യം സാമ ഫിനാൻഷ്യൽ അക്കാദമി ആരംഭിക്കും. സാമയും കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും മേൽനോട്ടം വഹിക്കുന്ന എല്ലാ ധന മേഖലകൾക്കും അക്കാദമി ഗുണം ചെയ്യും. ഈ വർഷം രണ്ടാം പാദത്തിൽ കറണ്ട് അക്കൗണ്ടിൽ 7100 കോടി റിയാൽ മിച്ചം രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഈ വർഷം അവശേഷിക്കുന്ന പാദങ്ങളിലും കറണ്ട് അക്കൗണ്ട് മിച്ചം തുടരുമെന്നും ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു. 


 

Latest News