പാക് സൈനികരുടെ തലകള്‍ വെട്ടാറുണ്ട്, കാണിക്കാറില്ല-നിര്‍മല സീതാരാമന്‍-video

ന്യദല്‍ഹി-ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യാ ടി.വിയുടെ ആപ് കി അദാലത്ത് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞിരുന്നല്ലോ. എന്നിട്ട് ഇപ്പോള്‍ പത്ത് വെട്ടുന്നുണ്ടോ എന്നായിരിന്നു ചോദ്യം.
തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍  പാക്കിസ്ഥാന്‍ ഒരു പാഠം പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വെച്ചുതന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News