Sorry, you need to enable JavaScript to visit this website.

ഒരാള്‍ 20 വീടുകളില്‍നിന്ന് ചായ കുടിക്കും; ബി.ജെ.പിയുടെ ടി20 ഫോര്‍മുല

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ബി.ജെ.പി ടി20 ഫോര്‍മുല നടപ്പിലാക്കും. ഓരോ ബി.ജെ.പി പ്രവര്‍ത്തകനും 20 വീടുകള്‍ വീതം സന്ദര്‍ശിച്ച് ചായ കുടിച്ചുകൊണ്ട് മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ടി20 കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
 
ടി20ക്കു പുറമെ, ഓരോ ബൂത്തിലും പത്ത് യുവാക്കള്‍ (ഹര്‍ ബൂത്ത് ദസ് യൂത്ത്) എന്ന പരിപാടിയിലൂടെയും എല്ലാ മര്‍ഗങ്ങളുമപയോഗിച്ച് മുഴുവന്‍ വീടുകളിലും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എത്തിക്കും.
പൊതുജനങ്ങളുമായി നേരിട്ടുള്ള സംഭാഷണമാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ബി.ജെ.പി വന്‍പ്രചാരണമാണ് നടത്തിയിരുന്നത്. പ്രധാനമന്ത്രി മോഡിയുടെ ത്രിമാന ചിത്രം കാണിച്ചുകൊണ്ട് കേള്‍പ്പിച്ച 3 ഡി റാലിയായിരുന്നു ഐ.ടി പ്രചാരണത്തില്‍ മുഖ്യആകര്‍ഷണം. ടെക്‌നോളജി ഉപയോഗിച്ച് ഒരേസമയം മോഡി വിവിധ സ്ഥലങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഇത്തവണയും ആവിഷ്‌കരിക്കും.

സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്താനാണ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ബൂത്ത് തല പ്രവര്‍ത്തകര്‍ക്കും ബി.ജെ.പി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Latest News