മറവു ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്ന മൃതദേഹം പാതയോരത്തെ കുളത്തിലേക്ക് തെറിച്ചുവീഴുന്ന അവിശ്വസനീയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എവിടെ സംഭവിച്ചതാണെന്നോ യഥാര്‍ഥത്തിലുള്ളതാണെന്നോ വ്യക്തമല്ലാത്ത വിഡിയോ ആണ് ഒട്ടനവധി പേര്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
മയ്യിത്ത് കട്ടില്‍ വഹിച്ചിരുന്ന നാലു പേര്‍ക്ക് ശക്തമായ കാറ്റിനെ തടുര്‍ന്ന് കുത്തനെയുള്ള പാതയില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായാണ് വിഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് മൃതദേഹവും തകര്‍ന്ന മയ്യിത്ത് കട്ടിലും കുളത്തിലേക്ക് വീഴുന്നു. മൃതദേഹത്തെ അനുഗമിച്ചിരുന്ന സ്ത്രീകളടക്കമുള്ളവരുട നിലവിളികള്‍ക്കിടയില്‍ രണ്ടു പേര്‍ കുളത്തിലേക്ക് ഇറങ്ങുന്നതും കാണാം.

നല്ല ഇറക്കത്തില്‍ മയ്യിത്ത് വഹിച്ചിരുന്നവര്‍ക്ക് ബാലന്‍സ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും പ്രദേശത്ത് കാറ്റിന്റെ യാതൊരു സൂചനയുമില്ല. വാഴയില പോലും അനങ്ങുന്നില്ല.
ഇന്ത്യയിലോ ഇന്തോനേഷ്യയിലോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതാകാമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ കണ്ട് പ്രതികരിച്ചവര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലോ ഇന്തോനേഷ്യയിലോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതാകാമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ കണ്ട് പ്രതികരിച്ചവര്‍ അഭിപ്രായപ്പെടുന്നത്.