ജിദ്ദ- അമേരിക്കൻ പൗരനെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ അബ്ഹൂറിൽ ഇദ്ദേഹം താമസിക്കുന്ന മുറിയിൽ നിലത്ത് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം ഒരു സ്വദേശി പൗരനാണ് 35 കാരനായ അമേരിക്കക്കാരൻ മുറിയിൽ മരിച്ചു കിടക്കുന്ന വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. അബ്ഹൂർ പോലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.