Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവിയിൽ വെടിവെയ്പ്; മാനസിക രോഗി അറസ്റ്റിൽ

മദീന- മസ്ജിദുന്നബവിയുടെ മുറ്റത്ത് വെടിവെയ്പ് നടത്തിയ മാനസിക രോഗിയെ സുരക്ഷാവിഭാഗം പിടികൂടി. വെടിവെയ്ക്കാൻ ഉപയോഗിച്ച കൈത്തോക്ക് ഇയാളിൽനിന്ന് കണ്ടെടുത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല. 42 കാരനെ തുടർനടപടികൾക്കായി മദീന സെൻട്രൽ സ്റ്റേഷനിലേക്ക് കൈമാറിയെന്ന് മസ്ജിദുന്നബവി സുരക്ഷാവിഭാഗം വെളിപ്പെടുത്തി. 


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക


ഇന്ന് ഉച്ചയോടെയാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായെങ്കിലും ഉടൻ സുരക്ഷസൈനികരെത്തി അക്രമിയെ കീഴടക്കി. ഇയാൾ മാനസികരോഗിയാണെന്ന് സുരക്ഷസൈനികർ വ്യക്തമാക്കി. മസ്ജിദുനബവിയിൽ വെടിവെപ്പ് നടന്നുവെന്ന തരത്തിൽ വ്യാപകമായ പ്രചരണവും നടന്നിരുന്നു. 


 

Latest News