Sorry, you need to enable JavaScript to visit this website.

റോഹിങ്ക്യകളുടെ ഇന്ത്യയിലേക്കുള്ള തള്ളിക്കയറ്റം വിജയകരമായി ചെറുത്തെന്ന് ബി.എസ്.എഫ് മേധാവി

ഇന്‍ഡോര്‍- മ്യാന്‍മറില്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കിരയായി ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യ മുസ്ലിം വംശജര്‍ ഇന്ത്യയിലേക്ക് തള്ളിക്കയറുന്ന് വിജയകരമായി തടഞ്ഞെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴസ് (ബി.എസ്.എഫ്) ഡയറക്ടര്‍ ജനറല്‍ കെ.കെ ശര്‍മ പറഞ്ഞു. പത്തു ലക്ഷത്തോളം റോഹിങ്ക്യ വംശജരാണ് മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെട്ടോടി ബംഗ്ലാദേശിലെത്തിയത്. ഇവരുടെ അനധികൃത തള്ളിക്കയറ്റം നമുക്ക് വിജയകരമായി ചെറുക്കാന്‍ കഴിഞ്ഞെന്നും ശര്‍മ പറഞ്ഞു. റോഹിങ്ക്യ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പിന്തുണ ബംഗ്ലദേശിന് ഇന്ത്യ നല്‍കുന്നുണ്ട്. ബംഗ്ലദേശ് നല്ല രീതിയിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. 41,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കാക്കുന്നത് ബി.എസ്.എഫ് ആണ്.
 

Latest News