മോഡി ചൂലെടുത്ത് അടിച്ചു വാരിയത് പുല്ലില്‍, ചവറ് നീക്കാന്‍ കൈ വേണ്ടി വന്നു; വൈറലായ വിഡിയോ

ന്യുദല്‍ഹി- 'സ്വഛത ഹി സേവ' എന്ന പേരില്‍ പുതിയ ശുചിത്വ കാമ്പയിന് തുടക്കമിട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ദല്‍ഹിയിലെ ഒരു സ്‌കൂളില്‍ ചൂലെടുത്ത് അടിച്ചുവാരുന്ന വിഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായി. ദല്‍ഹിയിലെ പഹാഡ്ഗഞ്ച് ബാബാ സാഹിബ് അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങ്. ഇതിന്റെ ഭാഗമായാണ് സ്‌കൂള്‍ പരിസരം അടിച്ചു വൃത്തിയാക്കാന്‍ മോഡി ചൂലെടുത്തത്. പരിസരത്തൊന്നും ചവറുകള്‍ ഇല്ലായിരുന്നു. അടിച്ച് അടിച്ച് ഒടുവില്‍ പുല്ലിലെത്തി. പുല്ലില്‍ അങ്ങിങ്ങായി ചവറുകള്‍ കിടക്കുന്നാണ്ടിയിരുന്നു. ഇതു നീക്കം ചെയ്യാന്‍ മോഡി പുല്ലില്‍ ആര്‍വത്തിച്ച് അടിച്ചെങ്കിലും ചവറ് പുല്ലില്‍ കുടുങ്ങി തന്നെകിടന്നു. കുറെ ശ്രമിച്ചെങ്കിലും ചൂലു കൊണ്ട് മാറ്റാന്‍ കഴിയാതെ വന്നപ്പോള്‍ മോഡി സ്വന്തം കൈ കൊണ്ട് പുല്ലിലെ ചവറുകള്‍ പെറുക്കി മാറ്റുകയായിരുന്നു. സ്വഛ ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ശുചിത്വ കാമ്പയിന് തുടക്കമിട്ടത്.

Latest News