ദമാം- പോലീസുമായി സഹകരിച്ച് ദമാം സെൻട്രൽ പച്ചക്കറി മാർക്കറ്റിൽ അശ്ശർഖിയ നഗരസഭ നടത്തിയ റെയ്ഡിൽ 21 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. കാലാവധി തീർന്നതും, റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെട്ട വഴിവാണിഭക്കാർ ഉപേക്ഷിച്ചതും അടക്കം 1,350 കിലോ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും പഴവർഗങ്ങളും പരിശോധനക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചതായി അശ്ശർഖിയ നഗരസഭ വക്താവ് മുഹമ്മദ് അൽ സുഫ്‌യാൻ പറഞ്ഞു. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും ഇവരെ ജോലിക്കു വെച്ച വ്യാപാരികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ വക്താവ് പറഞ്ഞു.