യുപിയില്‍ എസ്.പി നേതാവിനെ ഭാര്യയുടെ കാമുകന്‍ വെടിവച്ചു കൊന്നു

സംഭല്‍- ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി യുവ നേതാവിനെ ഭാര്യയുടെ കാമുകന്‍ അടിപിടിക്കിടെ വെടിവച്ചു കൊലപ്പെടുത്തി. ചന്ദോസി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നയി ബസ്തിയില്‍ വെള്ളിയാഴ്ച വകുന്നേരമാണ് സംഭവമെന്ന് പോലീസ് അറയിച്ചു. 35കാരനായ ജഗദീഷ് മാലിയാണ് മരിച്ചത്. മാലിയുടെ ഭാര്യയുമായി അടുപ്പമുള്ള ദിലീപ് എന്നയാളുമായി ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് ദിലീപ് മാലിക്കു നേരെ വെടിയുതിര്‍ത്തതതെന്ന് ജില്ലാ പോലീസ് മേധാവി യമുന പ്രസാദ് പറഞ്ഞു. വെടിയേറ്റ മാലി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മാലിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയ്ക്കും ദിലീപിനുമെതിരെ പോലീസ് കേസെടുത്തു. മാലിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മുങ്ങിയ ദിലീപിനായി പോലീസ്് തിരച്ചില്‍ നടത്തി വരികയാണ്. ചന്ദോസി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയായിരുന്നു മാലിയെന്ന് ജില്ലാ എസ്.പി പ്രസിഡന്റ് ഫിറോസ് ഖാന്‍ പറഞ്ഞു.
 

Latest News