തിരുനേല്‍വേലി- തമിഴനാട്ടിലെ തിരുനേല്‍വേലിയില്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും ഫുള്‍ടാങ്ക് പെട്രോള്‍ നിറച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിയമര്‍ന്നു യുവാവിനു പൊള്ളലേറ്റു. വന്‍ ദുരന്തം തലനാരിഴയ്ക്ക് വഴിമാറുന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പെട്രോള്‍ നിറച്ച ശേഷം പമ്പ് ജീവനക്കാരനു പണം നല്‍കിയ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കവെയാണ് അപകടം. ബൈക്കിന്റെ എഞ്ചിന്‍ ഭാഗത്തു നിന്നും മുകളിലേക്ക് തീ ആളിപ്പടര്‍ന്നതോടെ യുവാവ് ചാടിയിറങ്ങിയോടി. പൊള്ളലേറ്റ മുറിവുകളുമായി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ പമ്പിനകത്തു വച്ചുണ്ടായ ഈ അഗ്നിബാധ വന്‍ദുരന്തമുണ്ടാക്കുന്നതിനു മുമ്പ് തന്നെ ജീവനക്കാര്‍ ഇടപെട്ട് ബൈക്കിലെ തീഅണക്കുകയായിരുന്നു.
#WATCH: Bike and its rider catch fire when biker starts it after refuelling at a petrol pump in Tirunelveli. The man sustained burn injuries. #TamilNadu (CCTV Visuals) pic.twitter.com/ME9pqd3MSB
— ANI (@ANI) September 14, 2018
ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് റിപോര്‍ട്ടുണ്ട്. ടാങ്ക് നിറഞ്ഞപ്പോള്‍ അല്‍പ്പം പുറത്തേക്ക് ചോര്‍ന്നു പോകുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ ചോര്‍ച്ചയ്ക്ക് തീപ്പിടിച്ചാണ് അപകടമുണ്ടായതെന്നും കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.