മകളെ കാഴ്ചവെച്ച കേസില്‍ മാതാവിനെ വീണ്ടും ചോദ്യംചെയ്യും

നാദാപുരം- പ്രായപൂര്‍ത്തിയാകാത്ത മകളെ പലര്‍ക്കായി കാഴ്ചവെച്ചെന്ന പരാതിയില്‍ റിമാന്റില്‍ കഴിയുന്ന മാതാവിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
ഇവരുടെ മൊബൈല്‍ ഫോണിലേക്ക് വന്നതും, പോയതുമായ കോളുകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം. മയക്കുമരുന്ന് മാഫിയകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആഡംബര വാഹനത്തില്‍ പെണ്‍കുട്ടിയെ വിവധ സ്ഥലങ്ങളില്‍ കൊണ്ടു പോയെന്നാണ് അനുമാനം. പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.  
കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ കമ്മറ്റികള്‍ ആവശ്യപ്പെട്ടു.  

 

Latest News