തലശ്ശേരി- സ്വകാര്യ ആശുപത്രിയിലെ പരിശോധനാ മുറിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
സംഭവത്തില്‍ ഡോക്ടര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാന്‍ തയാറാവാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തലശ്ശേരി ജൂബിലി റോഡിലെ റോയല്‍ മലബാര്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.സന്തോഷിനെതിരെയാണ് ആശുപത്രിയിലെ നഴ്‌സ് പരാതി നല്‍കിയത.് ഡോ.സന്തോഷ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജില്ലാ ജഡ്ജ് ടി.ഇന്ദിര ഓഗസ്റ്റ് മൂന്നിന് അനുവദിച്ചിരുന്നു.
തലശ്ശേരി പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് ചോദ്യം ചെയ്യാന്‍ പോലും ഡോക്ടറെ വിളിക്കാതത് പോലീസിന്റെ ഒത്തുകളിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് മുങ്ങിയ ഡോ.സന്തോഷ് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍ എത്തുകയും പതിവ് പോലെ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു.