യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത കേസിൽ ആൾദൈവം മഹാരാജ് അറസ്റ്റിൽ

ന്യൂദൽഹി- ആശ്രമത്തിൽവെച്ച് യുവതിയെയും അവരുടെ പ്രായപൂർത്തിയെത്താത്ത മകളെയും ബലാത്സംഗം ചെയ്തതിന് സ്വയം പ്രഖ്യാപിത ആൾദൈവം ആശു മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് ഖാൻ എന്ന അശു മഹാരാജിനൊപ്പം ഇയാളുടെ മകനെയും പോലീസ് പിടികൂടി. ഇരുവരെയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു. 
2008നും 2013നും ഇടയിൽ അശു മഹാരാജും കൂട്ടുകാരും മകനും ചേർന്ന് മാനഭംഗത്തിനിരയാക്കി എന്നാണ് കേസ്. അശു മഹാരാജ് തന്റെ പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തുവെന്നും സ്ത്രീ നൽകിയ പരാതിയിലുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് അശു മഹാരാജിനെതിരെ ദൽഹിയിലെ ഹൗസ് ഖാസ് പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
 

Latest News