Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാർമസികൾക്ക് ഉടനടി ലൈസൻസ്

റിയാദ്- ഫാർമസികളും ഹെൽത്ത് സപ്പോർട്ട് സെന്ററുകളും അടക്കം 12 വിഭാഗം ആരോഗ്യ മേഖലാ സ്ഥാപനങ്ങൾക്ക് തൽക്ഷണം ലൈസൻസ് നൽകുന്ന സേവനം ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. സ്വകാര്യ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റി (തൈസീർ), മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. അപകടം കുറഞ്ഞ പ്രവർത്തന മേഖലകളായി തരംതിരിച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ഇങ്ങനെ ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി തൽക്ഷണം ഇ-ലൈസൻസുകൾ അനുവദിക്കുക. 
ആരോഗ്യ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലാ സ്ഥാപനങ്ങൾ തുറക്കുന്നത് എളുപ്പമാക്കുന്നതിനും ആരോഗ്യ മേഖലയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് പിന്തുണ നൽകുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈ മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനും നവസംരംഭകർ വഹിക്കേണ്ടി വരുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ലൈസൻസിന് സമീപിക്കുന്ന ആരോഗ്യ മേഖലയിലെ ചെറുകിട, ഇത്തരം സ്ഥാപനങ്ങളെ ലൈസൻസ് ഫീസിൽ നിന്ന് ഒഴിവാക്കുന്നതിന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയുമായി ആരോഗ്യ മന്ത്രാലയം അടുത്തിടെ കരാർ ഒപ്പു വെച്ചിരുന്നു. 

Latest News