തിരുവനന്തപുരം- കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനുള്ള സാലറി ചലഞ്ചില്‍ തനിക്ക് പങ്കെടുക്കാനാവില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും വാട്‌സാപ്പില്‍ സന്ദേശമിട്ട ധനവകുപ്പിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
ധനവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്. അനില്‍രാജിനെയാണ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് മാറ്റിയത്. സി.പി.എം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയാ സെക്രട്ടറി കൂടിയാണ് അനില്‍രാജ്.
ധനവകുപ്പ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പായ ഫിനാന്‍സ് ഫ്രന്റ്‌സില്‍ അനില്‍ രാജ് പോസ്റ്റ് ചെയ്ത സന്ദേശമാണ് വിവാദമായത്. ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നേരത്തെ ഇദ്ദേഹം നല്‍കിയിരുന്നു.
ധനവകുപ്പ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പായ ഫിനാന്‍സ് ഫ്രന്റ്‌സില്‍ അനില്‍ രാജ് പോസ്റ്റ് ചെയ്ത സന്ദേശമാണ് വിവാദമായത്. ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നേരത്തെ ഇദ്ദേഹം നല്‍കിയിരുന്നു.