Sorry, you need to enable JavaScript to visit this website.

ബിഷപ്പിന്റെ പീഡനം: സി.ബി.ഐ ആവശ്യമില്ല, ഹരജിക്കാർ ക്ഷമ കാണിക്കണമെന്നും ഹൈക്കോടതി

കൊച്ചി- കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പോലീസിനാണ് അധികാരമെന്ന് ഹൈക്കോടതി. തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക എന്നത് സ്വാഭാവികമാണെന്നും അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപം കൂടി ക്ഷമ കാണിക്കണമെന്നും ഹൈക്കോടതി. കേസിൽ ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണിയുണ്ടായാൽ ഹൈക്കോടതി സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണറിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. വൈക്കം ഡിവൈ.എസ്.പി സുഭാഷ് കോടതിയിൽ എത്തിയിരുന്നു. ഈ കേസ് അന്വേഷിക്കുന്നത് സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങൂവെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംങ്ഷന് സമീപം സമരം നടക്കുന്നുണ്ട്.
 

Latest News