ജിദ്ദയിൽ നാലു നില കെട്ടിടം തകർന്നു;ആളപായമില്ല

ജിദ്ദ ഹിന്ദാവിയ ഡിസ്ട്രിക്ടിൽ തകർന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നു. 

ജിദ്ദ - ദക്ഷിണ ജിദ്ദയിലെ ഹിന്ദാവിയ ഡിസ്ട്രിക്ടിൽ നാലു നില കെട്ടിടം തകർന്നു. ആൾതാമസമില്ലാത്ത പഴയ കെട്ടിടമാണ് നിലംപൊത്തിയത്. അപകടത്തിൽ ആർക്കെങ്കിലും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കെട്ടിടം തകർന്നത്. ഇടിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുനീക്കുന്നതിന് തീരുമാനിച്ചതായിരുന്നു. തകർന്ന കെട്ടിടത്തിന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചതായി ജിദ്ദ സിവിൽ ഡിഫൻസ് മേധാവി കേണൽ ത്വലാൽ ബദൈവി പറഞ്ഞു.

Latest News