ന്യൂദൽഹി- ശരീഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവർക്ക് സമുദായ വിലക്ക് ഏർപ്പെടുത്തുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. മുത്തലാഖുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിർമ്മിക്കുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ അറിയിച്ചു.
മുത്തലാഖ് സംബന്ധിച്ച നിരവധി പരാതികൾ ഉയർന്ന സഹചര്യത്തിലാണ് തീരുമാനം. മുത്തലാഖ് മുസ്്ലിം സ്ത്രീകളുടെ മൗലികാവകാശലംഘനമാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലാണ്. അടുത്ത മാസം 11 മുതലാണ് ഇക്കാര്യത്തിൽ വാദം കേൾക്കുക. ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി തീരുമാനം അംഗീകരിക്കുമെന്നും മുസ്ലിം വ്യക്തിനിയമബോർഡ് വ്യക്തമാക്കി.