Sorry, you need to enable JavaScript to visit this website.

മാപ്പ് പറയില്ല; നരേന്ദ്ര മോഡിയെ ഇനിയും ഇടിക്കും -video

കൊച്ചി- ജനങ്ങളെ നട്ടം തിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന  പഞ്ച് മോഡി ചാലഞ്ച് പ്രതിഷേധം തുടരുമെന്ന് എ.ഐ.എസ്.എഫ് നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മെംബറുമായ അസ് ലഫ് പാറേക്കാടന്‍. മോഡിയെ അപമാനിച്ച അസ് ലഫും എ.ഐ.എസ്.എഫും മാപ്പ് പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ ആവശ്യത്തിനാണ് അസ് ലഫിന്റെ മറുപടി.
നരേന്ദ്ര മോഡിയെന്ന വ്യക്തി വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന സംഘപരിവാര്‍ ഹുങ്കിനെതിരായ വെല്ലുവിളികൂടിയാണ് ഈ സമരമെന്നും ജനങ്ങള്‍ നല്‍കിയ അധികാരങ്ങള്‍ എടുത്തു മാറ്റിയാല്‍ നമ്മളെ പോലെ തന്നെ ഒരു ഇന്ത്യന്‍ പൗരന്‍ മാത്രമാണ് മോഡിയെന്നും അസ് ലഫ് പറയുന്നു.

Latest News