Sorry, you need to enable JavaScript to visit this website.

ടി.പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് വിവാഹിതനായി. വധു ടി.പിയുടെ നാട്ടുകാരി

തലശ്ശേരി- ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് വിവാഹിതനായി. ചൊവ്വാഴ്ച കാലത്ത് പുതുച്ചേരിയിൽ വെച്ചാണ് മനോജ് വിവാഹിതനായത്. വടകര സ്വദേശിനിയായ യുവതിയാണ് വധു. ടി.പി ചന്ദ്രശേഖരന്‍റെ നാട് വടകരക്ക് സമീപം ഓര്‍ക്കേട്ടീരിയാണ്. ടി.പി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി 15 ദിവസത്തെ പരോളിലിറങ്ങിയതാണ് വിവാഹത്തിന് എത്തിയത്. പൂജാരിയുൾപ്പെടെയുള്ളവരുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും ചില പാർട്ടി പ്രവർത്തകരും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

Latest News