റിയാദ് - ഗവണ്‍മെന്റ് വകുപ്പുകളുടെ പേരിലുള്ള സീലുകളും ലോഗോകളും എംബ്ലങ്ങളും വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും ഏഴു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ സീലുകള്‍ നിര്‍മിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.
ഗവണ്‍മെന്റ് വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഗള്‍ഫ് മാധ്യമപ്രവര്‍ത്തകക്ക്, ഗവണ്‍മെന്റ് വകുപ്പിന്റെ എംബ്ലം മുദ്രണം ചെയ്ത ഉപഹാരങ്ങള്‍ സമ്മാനിച്ച സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും ഏഴു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്.