മാതാവിനേയും സഹോദരിയേയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ജിസാന്‍ - മാതാവിനേയും സഹോദരിയേയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാതാവായ സൗദി വനിത സഹ്‌റാ ബിന്‍ത് അഹ്മദ് ബിന്‍ റാശിദ് മുബാറകിയെയും സഹോദരി ആയിശയെയും കൊലപ്പെടുത്തിയ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ബിന്‍ അഹ്മദ് മുബാറകിക്ക് ജിസാനിലാണ് ഇന്നലെ വധശിക്ഷ നല്‍കിയത്. മാതാവിനെ കഴുത്ത് ഞെരിച്ചും ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയും ശ്വാസംമുട്ടിച്ചും സഹോദരിയെ വൈദ്യുതി കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കി ശ്വാസംമുട്ടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്.

Latest News