Sorry, you need to enable JavaScript to visit this website.

ആലപ്പുഴയിൽ ചെറുഭൂചലനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ന്യൂദൽഹി- ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അതേസമയം, കേരളത്തിൽ ആലപ്പുഴയിലും നേരിയ ഭൂചലനമുണ്ടായി. ആലപ്പുഴക്ക് സമീപം നൂറനാട് കുടശ്ശനാട് മേഖലയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്ത് വൻ ശബ്ദം കേട്ടെന്നും വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചുവെന്നും നാട്ടുകാർ പറയുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ പാലമ്മേൽ, ആദിക്കാട്ടുകുളങ്ങര, ചാരുമൂട് എന്നിവടങ്ങളിലും ചെറുചലനമുണ്ടായി. ആലപ്പുഴയിൽ തീവ്രതയില്ലാത്ത ചലനമാണുണ്ടായതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അസം, മേഘാലയ, ബിഹാർ, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ 5.5 രേഖപ്പെടുത്തിയ ചലനമുണ്ടായത്. കശ്മീരിലും ചെറുചലനം രേഖപ്പെടുത്തി. 
ഇന്ന് രാവിലെ പത്തരയോടെയാണ് ഭൂചലനമുണ്ടായത്. പതിനഞ്ച് മുതൽ ഇരുപത് വരെ സെക്കന്റ് ഭൂചലനം നീണ്ടുനിന്നു. അസമിലെ ക്രൊകജർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബംഗാളിലെ ആറു ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. 
 

Latest News