Sorry, you need to enable JavaScript to visit this website.

കേരളം വഴി പോയ യുവതിയെ വില്‍ക്കുമെന്ന് വീഡിയോ; ഭര്‍ത്താവ് പോലീസ് സഹായം തേടി

ദുര്‍ഗ്- ഒമാനില്‍ ഭാര്യയെ തൊഴിലുടമ ബന്ദിയാക്കിയെന്ന പരാതിയുമായി യുവാവ് പോലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഢ് സ്വദേശിയാണ് ഭാര്യയെ മോചിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടിയത്. ഭാര്യയെ മോചിപ്പിക്കാന്‍ തൊഴിലുടമ മൂന്ന് ലക്ഷം രൂപ  ആവശ്യപ്പെടുകയാണെന്ന ഭാര്യയുടെ വീഡിയോയും ഇയാള്‍ പങ്കുവെച്ചു.

ജോലിക്കായി ഒമാനിലേക്ക് പോയ ഭാര്യയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ജോഗി മുകേഷ് എന്നയാളില്‍ നിന്ന് പരാതി ലഭിച്ചതായി ദുര്‍ഗ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (സിറ്റി) അഭിഷേക് ഝാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ  സമീപിക്കുമെന്നാണ് അടുത്ത നടപടിയെ കറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ മാര്‍ച്ചിലാണ് പാചകത്തൊഴിലാളിയായി ഭാര്യ ദീപിക ഒമാനിലേക്ക് പോയതെന്ന് ദുര്‍ഗ് ജില്ലയില്‍ താമസിക്കുന്ന മുകേഷ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഭാര്യയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മുകേഷ് അഭ്യര്‍ഥിച്ചു.
ഭിലായിലെ ഖുര്‍സിപാറില്‍നിന്നുള്ളയാള്‍ വഴിയാണ് ഹൈദരാബാദില്‍ നിന്നുള്ള അബ്ദുല്ല എന്ന ഏജന്റുമായി ബന്ധപ്പെട്ടതെന്നും കേരളത്തില്‍നിന്നാണ് ഒമാനിലേക്കുള്ള  യാത്രയ്ക്ക് ഏജന്റ് സൗകര്യമൊരുക്കിയതെന്നും മുകേഷ് പറയുന്നു.  
വീട്ടില്‍ പാചക ജോലി മാത്രം ചെയ്താല്‍ മതിയെന്നാണ് ആദ്യം അറിയിച്ചിരുന്നുത്. പക്ഷേ  എല്ലാ വീട്ടുജോലികളും ചെയ്യാന്‍ നിര്‍ബന്ധിതയായി. പരമാവധി പിടിച്ചുനില്‍ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ആറേഴ് മാസം ജോലി ചെയ്തു.
അടുത്തിടെ ദീപിക തൊഴിലുടമയുടെ ആക്രമണത്തിനിരയായി. തുടര്‍ന്ന്,  തൊഴിലുടമയായ സ്ത്രീയോട് ഫോണില്‍ സംസാരിക്കകയും ഭാര്യയെ തിരിച്ചയക്കാന്‍  ആവശ്യപ്പെടുകയും ചെയ്തു.  എന്നാല്‍ വിട്ടയക്കാന്‍ 2-3 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് മുകേഷ് പറഞ്ഞു.
'സര്‍, എന്റെ പേര് ദീപിക, ഞാന്‍ ഭിലായ് (ദുര്‍ഗ്) സ്വദേശിനിയാണ്. കള്ളം പറഞ്ഞ് ആരോ എന്നെ ഇവിടെ കുടുക്കിയിരിക്കുന്നു. എന്നെ ഇവിടെ പൂട്ടിയിരിക്കയാണ്. എന്നെ മര്‍ദ്ദിക്കുകയും  ചെയ്തു. വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മൂന്ന്  ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്നും അവര്‍ പറയുന്നു. എന്നെ രക്ഷിക്കൂ സര്‍. ഞാന്‍ വില്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വേദനയിലാണ്. അവര്‍ എന്നെ നിരന്തരം പീഡിപ്പിക്കുകയാണ്- ദീപിക വീഡിയോ സന്ദേശത്തില്‍ പറയുന്നു.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

 

Latest News