Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ സീസണില്‍ മലയാളി  സഞ്ചാരികളുടെ പ്രവാഹം ലക്ഷദ്വീപിലേക്ക് 

കോഴിക്കോട്-ചെറിയ പെരുന്നാളെന്ന ഈദുല്‍ ഫിത്തറിന് ഇനി മൂന്നാഴ്ചയേ കാത്തിരിക്കേണ്ടതുള്ളു. മലയാളി സംഘങ്ങള്‍ കേരളത്തില്‍ നിന്ന് ഈദ് ആഘോഷത്തിന് പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. മലയാളി യുവാക്കളുള്‍പ്പെടെ ഇത്തവണ ലക്ഷദ്വീപ് സന്ദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മുമ്പ് ബംഗളുരു, ഹൈദരാബാദ്, ഗോവ, കൊടൈക്കനാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരുന്നു പെരുന്നാള്‍ യാത്ര. കുറച്ചു കൂടിയ ബജറ്റില്‍ യാത പുറപ്പെടുന്നവര്‍ നേരത്തെ സിംഗപ്പൂര്‍, ക്വലാലംപൂര്‍, ബാങ്കോക്ക്, മാലിദ്വീപ് ടൂറുകളാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൂടുതല്‍ പേര്‍ക്കും ലക്ഷദ്വീപില്‍ ആഘോഷിക്കാനാണ് താല്‍പര്യമെന്ന് ട്രാവല്‍ രംഗത്തെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 
നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടെയാണ് അടുത്തിടെ ലക്ഷദ്വീപ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാരുടെ വിമര്‍ശനം കൂടി ആയപ്പോള്‍ ലക്ഷദ്വീപിനെ കുറിച്ചറിയാന്‍ ആളുകളുടെ തിക്കും തിരക്കുമായി. ഇതോടെ പലരും മാലിദ്വീപ് യാത്ര റദ്ദാക്കി ലക്ഷദ്വീപിലേക്ക് പുറപ്പെടാന്‍ റെഡിയായി നില്‍പ്പുമുണ്ട്. വിദേശ രാജ്യമായ മാലിദ്വീപില്‍ എപ്പോള്‍ വേണമെങ്കിലും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പോകാം.  പക്ഷേ ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപിലേക്ക് കപ്പലിലോ വിമാനത്തിലോ ടിക്കറ്റെടുത്ത് പെട്ടെന്ന് കയറി പോകാന്‍ പറ്റില്ല.  രാജ്യത്തിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ഇവിടെ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ലക്ഷദ്വീപ് നിയന്ത്രിത മേഖലയാണ്. ഇവിടം എല്ലാവര്‍ക്കുമായി തുറന്നിട്ടില്ല. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ഭരണകൂടം നല്‍കുന്ന പെര്‍മിറ്റ് ആവശ്യമാണ്. പെര്‍മിറ്റ് ലഭിച്ച ശേഷം, ആദ്യം, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അത് ക്ലിയര്‍ ചെയ്യണം. തിരിച്ചറിയല്‍ രേഖകളും തുടര്‍ന്ന് മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ഇതിനൊപ്പം അറ്റാച്ചു ചെയ്യേണ്ടതുണ്ട്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം,  എന്‍ട്രി പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.  അല്ലെങ്കില്‍ കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള ലക്ഷദ്വീപ് അഅഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് നേരിട്ട് അത് വാങ്ങാവുന്നതാണ്. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് സമര്‍പ്പിക്കണം. ഇതെല്ലാം കൃത്യമായി ചെയ്തു യാത്രകള്‍ അറേഞ്ച് ചെയ്യാനായിട്ടുണ്ടെന്ന് കോഴിക്കോട് മൂണ്‍ വോയേജ് ടൂര്‍സിലെ ഓപ്പറേഷന്‍സ് മാനേജര്‍ പി.പി റഹ്മത്തുല്ല പറഞ്ഞു. നടപടി ക്രമങങ്ങളുടെ പ്രയാസമറിയാതെ ആളുകള്‍ക്ക് സൗകര്യം നല്‍കാനായതില്‍ കൃതാര്‍ഥതയുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനം ആഹ്ലാദകരമായ അനുഭവമായതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്ന നിരവധി സന്ദേശങ്ങള്‍ നിത്യേനയെന്നോണം ഓഫീസില്‍ ലഭിക്കുന്നുവെന്നത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്ത് ഏറ്റവും കൂടിയ സമാധാന അന്തരീക്ഷമുള്ള ലക്ഷദ്വീപ് സന്ദര്‍ശനം മനോഹരമായ അനുഭവം തന്നെയായിരിക്കും.  അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹം സാഹസിക വിനോദങ്ങള്‍ കൊണ്ടും, ബീച്ചുകളുടെ ഭംഗി കൊണ്ടും അങ്ങേയറ്റം പ്രസിദ്ധമാണ്. പെരുന്നാളിന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ടെന്നും റഹ്മത്തുല്ല വ്യക്തമാക്കി. കോഴിക്കോട് മിനി ബൈപാസിലെ സിഡി ടവറില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ വോയേജില്‍ ഉംറ, ഹജ് തീര്‍ഥാടകര്‍ക്കും സൗകര്യങ്ങള്‍ നല്‍കി വരുന്നു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്കും ദുബായിലേക്കും സൗദി അറേബ്യയിലേക്കും നിരവധി സഞ്ചാരികള്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. 


 

Latest News