ന്യൂദല്‍ഹി- ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൊട്ടിപ്പൊളിഞ്ഞ സീറ്റില്‍ യാത്ര ചെയ്ത മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവ്. ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് 50,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. ഇരിപ്പിടങ്ങള്‍ തരാറിലായതിനാല് പരാതിക്കാര്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ബിസിനസ് ക്ലാസിലാണ് ദമ്പതികള്‍ യാത്ര ചെയ്തിരുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്ക് 8,24,964 രൂപക്കാണ് രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ എടുത്തത്. എന്നാല്‍ സീറ്റുകള്‍ മുന്നോട്ടു നീക്കാന്‍ കഴിയാത്തതിനാല്‍ കാലുകള്‍ വെക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് കാലുകളിലും കൈകകളിലും നീരുണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്തു. ദമ്പതികളില്‍ ഒരാള്‍ക്ക് അംഗവൈകല്യമുണ്ട്.
ഫിസിയോ തെറാപ്പി ചെയ്യാനാണ് അമേരിക്കയിലേക്ക് പോയിരുന്നത്. സൗകര്യത്തോടെ യാത്ര ചെയ്യാനാണ് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തിരുന്നു.
14 മണിക്കൂറാണ് ഇവര്‍ യാത്ര ചെയ്തത്. പരാതിക്കാര്‍ ടിക്കറ്റ് രസീതുകള്‍, മെഡിക്കല്‍ രേഖകള്‍, കേടായ സീറ്റുകളുടെ ഫോട്ടോകള്‍, എയര്‍ലൈനുമായുള്ള കത്തിടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉപഭോക്തൃ കമ്മീഷനില്‍ സമര്‍പ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സവീസ് പോരായ്മ കണ്ടെത്തി. തുടര്‍ന്നാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വ്യവഹാരത്തിനായി ചെലവായ 10,000 രൂപ നല്‍കാനും ഉത്തരവിട്ടത്.
VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം
19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ