Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇറാന്‍ സന്ദര്‍ശിക്കാം, 15 ദിവസം താമസിക്കാം

ന്യൂദല്‍ഹി- ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്ക് 15 ദിവസത്തെ വിസ രഹിത സന്ദര്‍ശനം പ്രഖ്യാപിച്ച് ഇറാന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ സാധാരണ പാസ്‌പോര്‍ട്ടുമായി ഇറാനില്‍ പ്രവേശിക്കാന്‍  അനുമതി നല്‍കുന്ന നയമാണ് ഇറാന്‍ പ്രഖ്യാപിച്ചത്.  
പരമാവധി 15 ദിവസം വിസയില്ലാതെ താമസിക്കാം. ഇത് നീട്ടാന്‍ അനുവദിക്കില്ല. ടൂറിസം ആവശ്യങ്ങള്‍ക്കായി വരുന്ന ഇന്ത്യന്‍ പൗരനമാര്‍ക്ക് മാത്രമാണ് ഇത് ബാധകമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ സാധാരണ പാസ്‌പോര്‍ട്ടുമായി ഇറാനില്‍ പ്രവേശിക്കാം. കൂടുതല്‍ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളില്‍ ഒന്നിലധികം എന്‍ട്രികള്‍ നടത്താനോ മറ്റ് തരത്തിലുള്ള വിസകള്‍ ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയിലെ ഇറാന്‍ എംബസി വഴി തന്നെ നേടണമെന്നും പ്രസ്താവനയില്‍ പറയുന്നു. .
വിസ ഒഴിവാക്കിയ നടപടി വിമാന മാര്‍ഗം രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകം.  കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിസ രഹിത പ്രവേശനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കുള്ള വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ മലേഷ്യയിലേക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആദ്യം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 10 മുതല്‍ ആറ് മാസത്തേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് തായ്‌ലന്‍ഡ് പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക അനുവദിച്ചിട്ടുണ്ട്.

സാദിഖലി തങ്ങള്‍ തിരുത്തേണ്ടതും ലീഗ് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതും

വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും

VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു

റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 

Latest News