Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ പിടിച്ചുവെച്ചു, യുവാവ് ഹൈക്കോടതിയില്‍

കൊച്ചി- ഫ് ളാറ്റില്‍നിന്ന് വീണ് മരിച്ച സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍നിന്ന് വിട്ടുകിട്ടാന്‍ ഹരജിയുമായി യുവാവ് ഹൈക്കോടതിയില്‍.
ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ നല്‍കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കുന്നില്ലെന്ന്് ആരോപിച്ചാണ്  കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹരജി നല്‍കിയത്. പരിക്കേറ്റയാളുടെ മരണം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.  ഹരജി ചൊവ്വാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും.

ആറുവര്‍ഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിക്ക് ഫെബ്രുവരി മൂന്നിന് പുലര്‍ച്ച ഫ് ളാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റെന്നും നാലിന് ആശുപത്രിയില്‍ വെച്ച് മരിച്ചെന്നുമാണ് ഹരജിയില്‍ പറയുന്നത്. അപകടത്തെതുടര്‍ന്ന് ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തങ്ങളുടെ ബന്ധത്തിന് ബന്ധുക്കള്‍ എതിരായിരുന്നുവെന്നും വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയെങ്കിലും ആശുപത്രി ബില്‍ അടച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കൂവെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹരജിയില്‍ പറയുന്നു. സ്ഥിരജോലിയില്ലാത്ത തനിക്ക് ഇത്രയും തുക കണ്ടെത്താനാവില്ലെന്നും 30,000 രൂപ അടക്കാന്‍ തയാറാണെന്നും ഹരജിയില്‍ പറഞ്ഞു. ഈ തുക സ്വകീരിക്കാനും മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്ക്  ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ്  ഹരജിയിലെ ആവശ്യം.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

Latest News