Sorry, you need to enable JavaScript to visit this website.

വഴിവിട്ട ബന്ധം; പോലീസുകാരിയുടെ പ്രവാസി ഭര്‍ത്താവ് പരാതി നല്‍കി, സി.ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്- കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷനും ഇതേ സ്‌റ്റേഷനിലെ മറ്റൊരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും.
ഇന്‍സ്‌പെക്ടര്‍ സനല്‍രാജിനെയാണ് വകുപ്പുതല അന്വേഷണത്തിനു ശേഷം സസ്‌പെന്‍ഡു ചെയ്തത്. സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. വനിതാ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്.
വനിതാ ഉദ്യോഗസ്ഥയെ ബാലുശേരി പോലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും വനിതാ ഉദ്യോഗസ്ഥയുടെ ഫോണ്‍ ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു ചേരാത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതിനാണു നടപടിയെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
കാക്കൂര്‍ പോലീസ് സ്‌റ്റേഷന്റെ താല്‍ക്കാലിക ചുമതല കൊടുവള്ളി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്. വടകര റൂറല്‍ ഡിവൈഎസ്പി്ക്കാണ് വകുപ്പുതല അന്വേഷണ ചുമതല.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News