ബംഗളൂരു-കർണാടകയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ പതിമൂന്ന് എം.എൽ.എമാരെ സ്പീക്കർ കെ.ആർ രമേശ് കുമാർ അയോഗ്യരാക്കി. കോൺഗ്രസിന്റെ പത്തും ജെ.ഡി.എസിന്റെ മൂന്നും എം.എൽ.എമാർക്കാണ് അയോഗ്യത. ബി.ജെ.പി ഗവൺമെന്റ് നാളെയാണ് വിശ്വാസവോട്ട് തേടുക. കോൺഗ്രസിന്റെ പതിമൂന്നും ജെ.ഡി.എസിന്റെ മൂന്നും രണ്ട് സ്വതന്ത്ര എം.എൽ.എമാരും പിന്തുണ പിൻവലിച്ചതുകൊണ്ടാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലംപൊത്തിയത്. വ്യാഴാഴ്ച മൂന്ന് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഇതിന് പുറമെയാണ് പതിമൂന്ന് പേർക്ക് കൂടി അയോഗ്യത നൽകിയത്. ഇത്രയും പേർ അയോഗ്യരായതോടെ കർണാടക നിയമസഭയിലെ അംഗ സംഖ്യ 209 ആയി. നിലവിൽ ബി.ജെ.പിക്ക് 105 പേരുടെ പിന്തുണയുണ്ട്.