Sorry, you need to enable JavaScript to visit this website.

ലോകാത്ഭുതങ്ങള്‍ ദല്‍ഹിയില്‍ പുന:സൃഷ്ടിച്ചു

ന്യൂഡല്‍ഹി: ലോകത്തിലെ 7 അത്ഭുതങ്ങളെ ഒരേ കുട കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ ഒരു സംഘം. 7 പേരടങ്ങിയ സംഘമാണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് 7 ലോക അത്ഭുതങ്ങളെ പുന:സൃഷ്ടിച്ചിരിക്കുന്നത്.
താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി, ലീനിംഗ് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് പുന:സൃഷ്ടിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ മിഷന്റെ ഭാഗമായി 2018 ഓഗസ്റ്റിലാണ് ഈ ശ്രമം ആരംഭിച്ചത്. ഇതിനായി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും സ്‌ക്രാപുകള്‍ ശേഖരിക്കുകയും ചെയ്തു.
ടൈപ്‌റൈറ്റര്‍ ഭാഗങ്ങള്‍, ഡ്രംസ്, പൈപ്പുകള്‍, ഇരുമ്പ് കഷ്ണങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ സാറ കാലെ ഖാന്‍ പരിസരത്താണ് പുന:സൃഷ്ടികള്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കുക. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന് നല്‍കിയ രണ്ട് ഹെക്റ്റര്‍ സ്ഥലത്താണ് ഈ അത്ഭുത വിരുന്ന് ഒരുക്കിയിരിക്കുന്നത്.
 

Latest News