Sorry, you need to enable JavaScript to visit this website.

നിലമ്പൂർ കെ.എം.സി സിയുടെ 'തവക്കുൽ' ഇഫ്താർ സംഗമം വൻവിജയമായി

ദുബായ് - ദുബായ് നിലമ്പൂർ മണ്ഡലം കെ.എം.സി സിയുടെ തവക്കുൽ മെഗാ ഇഫ്താർ സംഗമം പ്രവർത്തക പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അൽഖിസൈസ് സ്കോളാർ സ്കൂളിൽ നടന്ന പരിപാടി ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന രാജ്യസഭാംഗവും മുസ്ലിം ലീഗ് ദേശീയ ട്രെഷറുമായ പി വി അബ്ദുൽ വഹാബ് എം.പി ചടങ്ങിന് ആവേശം പകർന്നു. അസ്കർ നിലമ്പൂരിൻ്റെ ഉദ്ബോധന പ്രസംഗത്തോടെ തുടക്കം കുറിച്ച ഉദ്ഘാടന സെഷനിൽ പുതിയ ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് സിദ്ധിഖ് കാലൊടി, ജന:സെക്രട്ടറി നൗഫൽ എ.പി, ട്രഷറർ സി.വി. അഷ്റഫ് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് ശക്തി പകരുവാൻ വയനാട് ലോകസഭാ സ്ഥാനാർഥി ബഹു. രാഹുൽ ഗാന്ധിയുടെ തിളക്കമാർന്ന വിജയത്തിനായി പ്രവാസി തെരെഞ്ഞെടുപ്പ് പ്രചരണ ക്യാമ്പയിന്  തവക്കുലിൽ വെച്ച് തുടക്കം കുറിച്ചു. മണ്ഡലത്തിൽ നിന്നുള്ള ജില്ലാ സെക്രട്ടറി നാസർ എടപ്പറ്റ, ജില്ലാ കെ.എം.സി സി യുടെ സ്മാർട്ട് എജ്യുക്കേഷൻ & എൻ്റോവ്മെൻ്റ ചെയർമാൻ അബ്ദുസലാം പരി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. 

പുതുതായി രുപീകരിച്ച പഞ്ചായത്ത് / മുനിസിപ്പൽ കമ്മിറ്റികളുടെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ, ജില്ലാ ഭാരവാഹികളായ കരീം കാലൊടി, സക്കീർ പാലത്തിങ്ങൽ, ശിഹാബ് ഏറനാട്, നാസർ കുറുമ്പത്തൂർ, മൊയ്തീൻ പൊന്നാനി, നജ്മുദ്ധീൻ തറയിൽ, ഇബ്രാഹിം വട്ടംകുളം, ഇഖ്ബാൽ പല്ലാർ എന്നിവർ നിർവ്വഹിച്ചു. 

നിലമ്പൂർ കെ.എം.സി.സി മുഖ്യരക്ഷാധികാരി പി.വി. ജാബിർ അബ്ദുൽ വഹാബ്, ജില്ലാ കെ.എം.സി സി മുൻ ജന സെക്രട്ടറി പി.വി.നാസർ, അബ്ദുസമദ് ഹുദവി പുറങ്ങ്, നിലമ്പൂർ പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി ബാലചന്ദ്രൻ അല്ലിപ്ര, പ്രസിഡണ്ട് ഷഫീഖ് പത്തുതറ, ബിനീഷ് മൂത്തേടം തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. കെ.എം.സി.സി. വനിതാ വിംഗ് കുട്ടികൾക്കായി നടത്തിയ ക്വിസ് പ്രോഗ്രാമിന് റംഷിദ താജുദ്ധീൻ നേതൃത്വം നൽകി. 

കെഎംസിസി യുടെ വിവിധ തലങ്ങളിലെ നേതാക്കളും ബിസിനസ് പ്രമുഖരും മറ്റു സാമൂഹ്യ പ്രവർത്തകരുമായി 300  ഓളം പ്രവർത്തകരും സ്ത്രീകളും കുട്ടികളടക്കമുള്ള കുടുംബങ്ങളും പങ്കെടുത്ത തവക്കുൽ ഇഫിതാർ വിശുദ്ധ റമദാനിലെ ഊഷ്മള സംഗമവേദിയായി.

മണ്ഡലം പ്രസിഡണ്ട് മുജീബ് റഹ്മാൻ മഠത്തിൽ അധ്യക്ഷനായ ചടങ്ങിൽ ജന:സെക്രട്ടറി ജുനൈസ് കെ.ടി. സ്വാഗതം പറഞ്ഞു പരിപാടികൾ നിയന്ത്രിച്ചു. അബ്ദുറഹ്മാൻ പറശ്ശേരിയുടെ ഖിറാഅത്തും ട്രഷറർ ശബീറലി വള്ളുവക്കാടൻ നന്ദി പറഞ്ഞു.

Tags

Latest News