Sorry, you need to enable JavaScript to visit this website.

മദ്യപിച്ച് സ്‌കൂളിന് അവധി കൊടുത്ത് അധ്യാപകൻ; അധ്യാപകനെ കെട്ടിയിട്ട് കലിപിടിച്ച് രക്ഷിതാക്കൾ, ഒടുവിൽ അറസ്റ്റ്

പാറ്റ്‌ന - മദ്യപിച്ച് സ്വബോധം നഷ്ടമായ അധ്യാപകൻ സ്‌കൂളിലെത്തി കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ബീഹാറിലെ റോഹ്താസ് ജില്ലയിലെ നൗഹട്ട ഏരിയയിലെ മിഡിൽ സ്‌കൂളിലാണ് സംഭവം. 
 രവിശങ്കർ ഭാരതി എന്ന അധ്യാപകനാണ് മദ്യപിച്ച് സ്‌കൂളിലെത്തിയത്. നാല് അധ്യാപകരും 185 വിദ്യാർത്ഥികളുമുള്ള സ്‌കൂളിൽ രവിശങ്കറാണ് അധ്യാപകരിൽ ആദ്യം എത്തിയത്. തുടർന്ന് വിദ്യാർത്ഥികളോട് ഇന്ന് സ്‌കൂളില്ലെന്നും എല്ലാവരും വീട്ടിൽ പോകണമെന്നും നിർദേശിച്ചു. ഇതോടെ മക്കൾ പോയതുപോലെ തന്നെ വീടുകളിലെത്തി. തുടർന്ന് രക്ഷിതാക്കൾ കാര്യം തിരക്കി സ്‌കൂൾ അധികൃതരെ സമീപിച്ചപ്പോഴാണ് അധ്യാപകൻ മദ്യം കഴിച്ചാണ് സ്‌കൂളിലെത്തിയതെന്ന് മനസ്സിലായത്. ഇതോടെ രക്ഷിതാക്കൾ ഒന്നടങ്കം രോഷാകുലരായി സ്‌കൂളിലെത്തി. അധ്യാപകനെ മദ്യപിച്ച രീതിയിൽ കണ്ടെത്തിയതോടെ ഇയാളെ കെട്ടിയിട്ട് പിന്നീട്, പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അധ്യാപകനെ അറസ്റ്റ്‌ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു. ഇയാളിൽനിന്ന് പിഴ ഈടാക്കിയതായാണ് വിവരം. ഉണ്ടായത് വളരെ ഗുരുതര വീഴ്ചയാണെന്നും അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിട്ടുണ്ടെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ) സച്ചിദാനന്ദ് സാഹ് പ്രതികരിച്ചു.

Latest News