Sorry, you need to enable JavaScript to visit this website.

കെ.എസ്.ആർ.ടി.സി ബസ് തീ വിഴുങ്ങിയതിന് പിന്നിൽ ഡീസൽ ടാങ്കിലെ ചോർച്ചയോ? അപകടം മണത്തറിഞ്ഞ് ഡ്രൈവർ രക്ഷകനായി

ആലപ്പുഴ - കായംകുളത്ത് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചതിന് പിന്നിൽ ഡീസൽ ടാങ്കിലെ ചോർച്ചയാണോ എന്ന് സംശയം. ബസ് പൂർണമായും കത്തിനശിച്ചെങ്കിലും വൻ ആളപായം ഒഴിവാക്കിയത് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ്. 
 ബസിൽനിന്ന് രൂക്ഷമായ ഗന്ധം ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവർ ഉടനെ ബസ് നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബസ്സിൽ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ബസിന്റെ മധ്യഭാഗത്തും പുറകിലും തീ ആളിപടർന്ന് ബസ് പൂർണമായും തീ വിഴുങ്ങുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു.
 കായംകുളം എംഎസ്എം കോളേജിന് മുൻവശത്തായുള്ള ദേശീയ പതയിൽ വച്ചാണ് അപകടമുണ്ടായത്. തീ പിടുത്തത്തിൽ ബസ് പൂർണായും കത്തി നശിച്ചു. അഗ്നിശമന സേനയും പോലീസും ഉടനെ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

Latest News